തെരഞ്ഞെടുപ്പ്​: സഹായവുമായി സന്നദ്ധ സേവകർ

കുവൈത്ത് സിറ്റി: തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കാൻ സഹായവുമായി സന്നദ്ധ സേവകർ സജീവമായി. പ്രായാധിക്യത്താൽ പ്രയാസപ്പെടുന്നവർ, രോഗികൾ, വികലാംഗർ ഉൾപ്പെടെ പ്രത്യേക പരിഗണന അർഹിക്കുന്നവരെ പോളിങ് സ്​റ്റേഷനുകളിലെത്തിക്കാനും തിരിച്ച് വീടുകളിൽ കൊണ്ടുവിടുന്നതിനും പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയിരുന്നു. സന്നദ്ധ– സേവന പ്രവർത്തനങ്ങൾ നടത്താൻ തയാറായി വനിതകൾ ഉൾപ്പെടെ മൂവായിരത്തോളം പേർ പേര് രജിസ്​റ്റർ ചെയ്തിരുന്നു. സഹായത്തിനാളില്ലാതെ അവശതയും പ്രയാസവും കാരണം രാജ്യത്താരും വോട്ടുചെയ്യാതെ മാറിനിൽക്കുന്ന സാഹചര്യം ഉണ്ടാവരുതെന്നാണ് അധികൃതർ ലക്ഷ്യം വെച്ചത്. കുവൈത്ത് റെഡ് െക്രസൻറ് സൊസൈറ്റിയിലെ സന്ധന്ന സേവകരും അവശരെയും ഭിന്നശേഷിയുള്ളവരെയും പോളിങ് ബൂത്തിലെത്തിക്കാനും തിരിച്ചുവിടാനും ആവേശത്തോടെ പ്രവർത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.