അഭയതീരത്തിൽ ഓണക്കോടികളും സദ്യയും നൽകി വോയ്സ് കുവൈത്ത്

കുവൈത്ത് സിറ്റി: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ(കുവൈറ്റ് കുവൈത്ത്) തിരുവനന്തപുരം കഴക്കൂട്ടത്ത് മൂന്നു കേന്ദ്രങ്ങളിലായി പ്രവർത്തിക്കുന്ന അഭയതീരത്തിലെ അന്തേവാസികൾക്ക് ഓണക്കോടികളും ഓണസദ്യയും നൽകി.

വോയ്സ് കുവൈത്ത് വനിതാവേദി സംഘടിപ്പിക്കുന്ന ‘ഓണോത്സവം - 2026’ന്റെ ആഘോഷ പരിപാടിയുടെ മുന്നോടിയായാണ് ഓണക്കോടികളും ഓണസദ്യയും നൽകിയത്. വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനുവിന്റെ നേതൃത്വം നൽകി. അഭയതീരം പ്രസിഡന്റ് എസ്.ശുഭ, സെക്രട്ടറി എം.പി.സുനിൽ, സാമൂഹിക പ്രവർത്തകൻ സുരേഷ് അമ്മൂസ്, രാജി ബിനു, ടി.കൃഷ്ണൻകുട്ടി ആശാരി, പി.ജലജ എന്നിവർ ഓണാശംസകൾ നേർന്നു. ജീവകാരുണ്യ പ്രവർത്തകൻ വിനയചന്ദ്രൻ പരിപാടി സംയോജിപ്പിച്ചു.

Tags:    
News Summary - Voice Kuwait provides Onam offerings and food at Abhayatheera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.