കുവൈത്ത് സിറ്റി: പ്രമുഖ ലോജിസ്റ്റിക് കമ്പനിയായ ഫ്രണ്ട് ലൈൻ റീജനൽ മാനേജർ വിവിയൻ കാസ്റ്റലിനോക്ക് ഡോക്ടറേറ്റ്. 'ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ' എന്ന വിഷയത്തിൽ ദി ഓപൺ ഇന്റർനാഷനൽ യൂനിവേഴ്സിറ്റിയാണ് ഡോക്ടറേറ്റ് നൽകി ആദരിച്ചത്.
45 വർഷത്തെ ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പിങ് പരിചയമുള്ള വിവിയൻ അനേകം ഷിപ്പിങ് വിദ്യാർഥകളെ വളർത്തിക്കൊണ്ടുവരുന്നു. ലോജിസ്റ്റിക് അക്കാദമിയിൽ സബ്ജക്ട് എക്സ്പേർട്ടായി സേവനമനുഷ്ഠിക്കുന്നു. ഫ്രണ്ട് ലൈൻ വൈബ് എന്ന കോർപറേറ്റ് ഇവന്റിൽ കമ്പനി ഡയറക്ടർ മുസ്തഫ കാരി, ജനറൽ മാനേജർ ചന്ദ്രമൗലി എന്നിവർ ചേർന്ന് വിവിയന്റെ നേട്ടത്തിൽ മെമന്റോ നൽകി ആദരിച്ചു. ലോജിസ്റ്റിക് മേഖലയിൽ അപൂർവമായി മാത്രം ലഭിക്കുന്ന ഡോക്ടറേറ്റ് ഫ്രണ്ട് ലൈൻ കമ്പനിക്ക് മുതൽക്കൂട്ടാണെന്ന് മുസ്തഫ കാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.