കുവൈത്ത് സിറ്റി: വിസക്കച്ചവടക്കാരുടെ ചതിയിൽപ്പെട്ട് കുവൈത്തിലെത്തിയ ഈജിപ്ഷ്യൻ തൊഴിലാളികൾ ദുരിതത്തിൽ.
മാന്യമായ ശമ്പളവും മെച്ചപ്പെട്ട ആനുകൂല്യങ്ങളും ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് കൊണ്ടുവന്ന സ്വകാര്യ കമ്പനിയിലെ 62 സെക്യൂരിറ്റി ജോലിക്കാരാണ് ദുതിതത്തിലായത്. കരാർ പാലിക്കാത്ത കമ്പനി അധികൃതർക്കെതിരെ നടപടിയാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇവർ അൽറായി പത്രത്തിെൻറ ഓഫിസിന് മുന്നിൽ ഒത്തുകൂടി. എട്ടു മണിക്കൂർ ജോലിയും 100 ദീനാർ ശമ്പളവും എന്ന കരാറിലാണ് തങ്ങൾ ഒപ്പിട്ടിരുന്നതെന്ന് ഇവർ പറഞ്ഞു. 12 മണിക്കൂറിന് 150 ദീനാർ ശമ്പളം നൽകാമെന്നും കമ്പനി ഉറപ്പ് നൽകിയിരുന്നു.
എന്നാൽ, ഇവിടെയെത്തി ആറു മാസം കഴിഞ്ഞിട്ടും 100 ദീനാർ ശമ്പളത്തിന് 12 മണിക്കൂർ ജോലി ചെയ്യേണ്ട സ്ഥിതിയാണ് തങ്ങൾക്കുള്ളതെന്ന് ഇവർ പറഞ്ഞു. മാന്യമായ താമസമോ മറ്റു സൗകര്യങ്ങളോ ലഭിക്കുന്നില്ല. ചെറിയ ഒരു മുറിയിൽ എട്ടുപേർ ഒരുമിച്ചാണ് താമസിക്കുന്നത്. 16 പേർക്ക് ഒരു ശുചിമുറിയാണുള്ളത്.
കമ്പനി അധികൃതരോട് ഇക്കാര്യങ്ങളെപ്പറ്റി പരാതി പറഞ്ഞപ്പോൾ തങ്ങളിലെ ഏഴുപേരെ കള്ളക്കേസിൽ കുടുക്കി പൊലീസിനെകൊണ്ട് പിടിപ്പിച്ചെന്നും ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.