ആരോഗ്യമന്ത്രി ഡോ.അഹ്മദ് അൽ അവാദി അധ്യക്ഷതയിൽ ചേർന്ന യോഗം

ഇറാൻ ആക്രമണം; സാഹചര്യങ്ങൾ വിലയിരുത്തി ആരോഗ്യമന്ത്രാലയം

കു​വൈ​ത്ത് സി​റ്റി: ഇറാൻ ആക്രമണം തുടരുന്ന സാഹചര്യത്തിൽ സ്ഥിഗതികൾ വിലയിരുത്തി ആരോഗ്യമന്ത്രാലയം. ആരോഗ്യ മന്ത്രാലയത്തിന്റെ ക്രൈസിസ് സെന്ററിൽ നടന്ന യോഗത്തിൽ ആരോഗ്യമന്ത്രി ഡോ.അഹ്മദ് അൽ അവാദി അധ്യക്ഷത വഹിച്ചു. അണ്ടർ സെക്രട്ടറി ശൈഖ് ഡോ. സൽമാൻ ഖലീഫ അസ്സബാഹ്, മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പ​ങ്കെടുത്തു. റ്റവും പുതിയ സംഭവവികാസങ്ങളും എല്ലാ മേഖലകളിലുമുള്ള ആരോഗ്യസംവിധാനത്തിന്റെ സജ്ജതയും യോഗത്തിൽ വിലയിരുത്തി.

ആശുപത്രികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, ആംബുലൻസ് സേവനങ്ങൾ, അത്യാഹിത വിഭാഗങ്ങൾ, തീവ്രപരിചരണ വിഭാഗങ്ങൾ എന്നിവയുടെ പ്രവർത്തന സജ്ജത സംബന്ധിച്ച റിപ്പോർട്ടുകൾ യോഗം അവലോകനം ചെയ്തു. മെഡിക്കൽ സംഭരണശാലകളുടെ സജ്ജതയും മരുന്നുകളുടെയും മെഡിക്കൽ സാമഗ്രികളുടെയും തന്ത്രപ്രധാനമായ ശേഖരവും, ഏത് സാഹചര്യത്തിലും കാര്യക്ഷമമായ ആരോഗ്യ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതും ഉറപ്പാക്കി.

മുൻകരുതൽ നടപടികൾ, നിരന്തരമായ ഫീൽഡ് നിരീക്ഷണം, മന്ത്രാലയത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനം എന്നിവയുടെ പ്രാധാന്യം ആരോഗ്യമന്ത്രി ഊന്നിപ്പറഞ്ഞു. പ്രവർത്തനക്ഷമത വർധിപ്പിക്കാനും ഏത് സാഹചര്യത്തോടും വേഗത്തിൽ പ്രതികരിക്കാൻ സജ്ജമാകാനും ഇത് സഹായിക്കുമെന്നും സൂചിപ്പിച്ചു. 

Tags:    
News Summary - Iran attack; Ministry of Health assesses the situation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.