മലങ്കര കൾച്ചറൽ അസോസിയേഷൻ രക്തദാന ക്യാമ്പിൽ അംഗങ്ങൾ

മലങ്കര കൾച്ചറൽ അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കു​വൈ​ത്ത് സി​റ്റി: മലങ്കര കൾച്ചറൽ അസോസിയേഷൻ (എം.സി.എ) ആഭിമുഖ്യത്തിൽ അദാൻ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലധികം പേർ രക്തദാനം നടത്തി.

പ്രോഗ്രാം കൺവീനർ സുനിൽ ഫിലിപ്പ് പരിപാടിയിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും, രക്തദാതാക്കൾക്കും, സന്നദ്ധ പ്രവർത്തകർക്കും, അദാൻ ബ്ലഡ്‌ ബാങ്ക് സ്റ്റാഫ്‌ അംഗങ്ങൾക്കും ഹൃദയംഗമമായ നന്ദിയും കടപ്പാടും അറിയിച്ചു. ക്യാമ്പ് സമൂഹികസേവനത്തിന്റെയും മാനവിക മൂല്യങ്ങളുടെയും മികച്ച ഉദാഹരണമായി മാറിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു. സഹകരിച്ച എല്ലാ സുമനസ്സുകൾക്കും മലങ്കര കൾച്ചറൽ അസോസിയേഷൻ നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - Malankara Cultural Association Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.