കുവൈത്ത് സിറ്റി: മുനിസിപ്പാലിറ്റിയുടെ അംഗീകൃത സൈറ്റുകൾക്കു പുറത്ത് സ്ഥാപിച്ച 741 നിയമലംഘന ക്യാമ്പുകൾ നീക്കംചെയ്തതായി അധികൃതർ അറിയിച്ചു. ജഹ്റ, അൽ അഹമ്മദി ഗവർണറേറ്റുകളിലെ 261 നിയമലംഘന ക്യാമ്പുകൾക്ക് പൊതു ശുചിത്വ, റോഡ് പ്രവൃത്തി വകുപ്പ് മുന്നറിയിപ്പ് നൽകിയതായും മുനിസിപ്പാലിറ്റി അറിയിച്ചു. വടക്കൻ, തെക്കൻ മേഖലകളിലെ അനധികൃത ക്യാമ്പുകളാണ് നീക്കംചെയ്തത്.
ക്യാമ്പിങ്ങിനായി, മുനിസിപ്പാലിറ്റി നിശ്ചയിച്ച സൈറ്റുകൾ, വ്യവസ്ഥകൾ, നിയന്ത്രണങ്ങൾ എന്നിവ പാലിക്കാൻ പൗരന്മാരും താമസക്കാരും ശ്രദ്ധിക്കണമെന്ന് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.