പ​രി​സ്ഥി​തി നി​യ​മ​ലം​ഘ​നം; ഒ​രു വ​ര്‍ഷ​ത്തി​നി​ടെ 130 കേ​സു​ക​ൾ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് പ​രി​സ്ഥി​തി നി​യ​മ ലം​ഘ​ന​ത്തി​ന് ഒ​രു വ​ര്‍ഷ​ത്തി​നി​ടെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 130 കേ​സു​ക​ൾ. ഇ​തി​ൽ 28 പേ​രെ നാ​ട് ക​ട​ത്തി​യ​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​നു​വാ​ദ​മി​ല്ലാ​തെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​രി​സ്ഥി​തി അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ല്‍കി.

പാ​രി​സ്ഥി​തി​ക നി​യ​മ​ലം​ഘ​നം വ​ലി​യ കു​റ്റ​കൃ​ത്യ​മാ​യാ​ണ് രാ​ജ്യ​ത്ത് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍ക്ക് 500 മു​ത​ല്‍ 5000 ദീ​നാ​ര്‍ വ​രെ പി​ഴ​യും ത​ട​വ് ശി​ക്ഷ​യും ല​ഭി​ക്കും. കു​വൈ​ത്ത് ഉ​ൾ​ക്ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​നം, നി​ശ്ചി​ത സ്ഥ​ല​ങ്ങ​ളി​ലല്ലാ​തെ മാ​ലി​ന്യം ത​ള്ള​ൽ, മ​ണ​ൽ മോ​ഷ​ണം എ​ന്നി​വ അ​തീ​വ ഗൗ​ര​വ​മു​ള്ള കു​റ്റ​മാ​ണ്. ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​ത് നി​യ​മ​ത്തെ ബ​ഹു​മാ​നി​ക്കാ​ൻ ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ക്കാ​നും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യാ​നും സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ.

Tags:    
News Summary - Violation of environmental laws; 130 cases in one year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.