രണ്ട് വൈദ്യുതി, ജലശുദ്ധീകരണ പ്ലാന്റുകളിൽ നാശനഷ്ടം

കുവൈ ത്ത് സിറ്റി: ഞായറാഴ്ച പുലർച്ചെ രണ്ട് വൈദ്യുതി, ജലശുദ്ധീകരണ പ്ലാന്റുകൾ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടന്നു. ആക്രമണത്തിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും രണ്ട് വൈദ്യുതി ഉൽ‌പാദന യൂണിറ്റുകൾ അടച്ചുപൂട്ടി.. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

വൈദ്യുതി, ജലവിതരണങ്ങളുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി സാങ്കേതിക സംഘങ്ങൾ അടിയന്തര പദ്ധതികൾ നടപ്പിലാക്കിയതയായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയ വക്താവ് ഫാത്തിമ ജവഹർ ഹയാത്ത് പറഞ്ഞു. സേവന തുടർച്ച ഉറപ്പാക്കാൻ സാങ്കേതിക ടീമുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.

Tags:    
News Summary - Damage to two power and water treatment plants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.