കുവൈത്ത് സിറ്റി: ആക്രമണ സ്ഥലങ്ങളിൽ നിന്നുള്ള ചിത്രങ്ങളോ വീഡിയോകളോ പ്രചരിപ്പിക്കരുതെന്ന് സായുധ സേന പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു. ഇത് പൊതു സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി. കിംവദന്തികൾ പ്രചരിപ്പിക്കുകയോ, സ്ഥിരീകരിക്കാത്ത സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നുള്ള വിവരങ്ങൾ കൈമാറുകയോ ചെയ്യരുത്. വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണം.
പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷക്ക് മുൻഗണന നൽകുന്നതായും ജാഗ്രതയോടെ തങ്ങളുടെ കടമകൾ നിർവഹിക്കുന്നത് തുടരുമെന്നും സൈന്യം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.