തൊ​ഴി​ൽ, താ​മ​സ നി​യ​മ​ലം​ഘ​നം: കുവൈത്തിൽ 922 പേ​രെ നാ​ടു​ക​ട​ത്തും

കു​വൈ​ത്ത് സി​റ്റി: തൊ​ഴി​ൽ, താ​മ​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 922 പേ​രെ ക​ഴി​ഞ്ഞ​മാ​സം പി​ടി​കൂ​ടി​യ​താ​യും ഇ​വ​രെ നാ​ടു​ക​ട​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി​യ​താ​യും അ​ൽ ഖ​ബ​സ് പ​ത്രം റി​പ്പോ​ർ​ട്ടു ചെ​യ്തു. റെ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ത്രി​ക​ക്ഷി സ​മി​തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​യ​മ​ലം​ഘ​ക​ർ പി​ടി​യി​ലാ​യ​ത്. നാ​മ​മാ​ത്ര തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ഫ​ർ​വാ​നി​യ, ക​ബ്ദ്, ഉ​മ്മു​ൽ ഹൈ​മാ​ൻ, അ​ൽ ദ​ഹ​ർ, ഷു​വൈ​ഖ്, ജ​ലീ​ബ് അ​ൽ ശു​യൂ​ഖ്, മ​ഹ്ബൂ​ല, ഖൈ​ത്താ​ൻ എ​ന്നീ മേ​ഖ​ല​ക​ളി​ൽ ജൂ​ണി​ൽ ക​മ്മി​റ്റി 24 കാ​മ്പ​യി​നു​ക​ൾ സം​ഘ​ടി​പ്പി​ച്ച​താ​യി അ​ൽ ഖ​ബാ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

സ്ത്രീ​ക​ളു​ടെ മൊ​ബൈ​ൽ ഹോം ​സ​ലൂ​ണു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ, ഷോ​പ്പു​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ സ്‌​പോ​ൺ​സ​ർ​മാ​ർ​ക്ക് അ​ല്ലാ​തെ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ജൂ​ണി​ലെ പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ൾ.

അ​റ​സ്റ്റി​ലാ​യ​വ​രി​ൽ വ​ലി​യൊ​രു ശ​ത​മാ​നം വീ​ട്ടു​ജോ​ലി​ക്കാ​രാ​ണ്. ഇ​ത്ത​ര​ക്കാ​രു​ടെ തൊ​ഴി​ലു​ട​മ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി താ​മ​സ​കാ​ര്യ അ​ന്വേ​ഷ​ണ വി​

ഭാ​ഗ​ത്തി​ലേ​ക്ക് ഇ​വ​രെ മാ​റ്റി​യ​താ​യും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി. ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന അ​ഞ്ച് വ്യാ​ജ ഓ​ഫി​സു​ക​ൾ ക​ഴി​ഞ്ഞ​മാ​സം പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. 

46 പേ​ർ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: താ​മ​സ നി​യ​മം ലം​ഘി​ച്ച 46 പേ​രെ ഫ​ർ​വാ​നി​യ, ജ​ലീ​ബ് ​​അ​ൽ ശു​യൂ​ഖ്, സാ​ലി​ഹി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി പി​ടി​കൂ​ടി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യു​ള്ള തു​ട​ർ​ച്ച​യാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്. താ​മ​സ-​തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം, ഭി​ക്ഷാ​ട​നം, പ്ര​വേ​ശ​ന വി​സ​യു​ടെ കാ​ലാ​വ​ധി തീ​ർ​ന്ന​വ​ർ തു​ട​ങ്ങി​യ വ്യ​ത്യ​സ്ത കു​റ്റ​ങ്ങ​ൾ ഇ​വ​ർ ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. താ​മ​സ-​തൊ​ഴി​ൽ ലം​ഘ​ക​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്നും അ​റി​യി​ച്ചു.

Tags:    
News Summary - Violation of employment and residence rules: 922 people to be deported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.