പിടികൂടിയ വാഹനങ്ങൾ ഗാരേജിലേക്ക് മാറ്റുന്നു
Posted On
date_range Updated On
date_range നിയമലംഘനം: മോട്ടോർ ബൈക്കുകൾ പിടിച്ചെടുത്തു
കുവൈത്ത് സിറ്റി: നിയമങ്ങൾ പാലിക്കാത്ത മോട്ടോർ ബൈക്കുകൾ കണ്ടെത്തുന്നതിന്റെ ഭാഗമായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് നടത്തിയ വ്യാപക പരിശോധനയിൽ 302 കേസുകൾ റിപ്പോർട്ടു ചെയ്തു. നിർദിഷ്ട പാതകളും പെർമിറ്റ് വ്യവസ്ഥകളും പാലിക്കാത്തത് , കാലഹരണപ്പെട്ട ഇൻഷുറൻസ്, ലൈസൻസ് കൈവശം ഇല്ലാത്തത്, ഹെൽമറ്റ് ധരിക്കാത്തത് എന്നിങ്ങനെ വ്യത്യസ്ത ട്രാഫിക് ലംഘനങ്ങളിൽ 228 കേസുകൾ റിപ്പോർട്ട് ചെയ്തു. പിടികൂടിയ വാഹനങ്ങൾ ട്രാഫിക് റിസർവേഷൻ ഗാരേജിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.