കുവൈത്ത് സിറ്റി: റോഡിൽ വാഹനങ്ങളുമായി അഭ്യാസപ്രകടനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ട്രാഫിക് കോടതി ഉത്തരവ്. ട്രാഫിക് നിയമങ്ങൾ അവഗണിച്ച് തങ്ങളുടെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കുന്നവർക്ക് തടവും ഡ്രൈവിങ് ലൈസൻസ് പിൻവലിക്കലും പിഴയും ശിക്ഷയായി നൽകാൻ കോടതി വിധിച്ചു.
ട്രാഫിക് നിയമങ്ങൾ പാലിക്കാൻ എല്ലാവരോടും അഭ്യർഥിക്കുന്നതായി ആഭ്യന്തര മന്ത്രാലയവും അഭ്യർഥിച്ചു. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ എമർജൻസി ഫോണിൽ (112) വിളിക്കാം. വാട്സ്ആപ് വഴി ട്രാഫിക് നമ്പറിലേക്ക് (99324092) വിവരങ്ങൾ അയക്കുകയും ചെയ്യാം. റോഡിൽ വാഹനങ്ങളുമായി അഭ്യാസപ്രകടനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ അധികൃതർ സ്വീകരിച്ചുവരുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഇത്തരം ദൃശ്യങ്ങൾ കാണുന്ന മുറക്ക് അധികൃതർ ഇടപെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.