റോഡരികിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ പിടിച്ചെടുക്കുന്നു

റോഡരികിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: ജലീബ് അൽ ഷുയൂഖിൽ ഫർവാനിയ ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ പൊതു ശുചിത്വ, റോഡ് ഒക്യുപൻസി വിഭാഗം പരിശോധന നടത്തി. റോഡരികിലും മറ്റുമായി ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള 15 കാറുകൾ മുനിസിപ്പാലിറ്റിയുടെ പിടിച്ചെടുക്കൽ കേന്ദ്രത്തിലേക്ക് മാറ്റി. 18 എണ്ണം നീക്കം ചെയ്തു.

നിയമലംഘകരെ നിരീക്ഷിക്കുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യുക​ എന്നതിന്റെ ഭാഗമായാണ് പരിശോധനകളെന്ന് പൊതുശുചിത്വം, റോഡ് ഒക്യുപൻസി ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മിഷാൽ അൽ അസ്മി പറഞ്ഞു.

വിവിധ പ്രദേശങ്ങളിൽ ശുചിത്വ നിലവാരം ഉയർത്തലും സൗന്ദര്യം നിലനിർത്തലും പൊതു ഇടങ്ങൾ വികലമാക്കുന്നവ നീക്കം ചെയ്യലും തുടരും. പരിശോധനകളും വാഹനങ്ങൾ പിടിച്ചെടുക്കലും ഇതിന്റെ ഭാഗമാണ്. പൊതുശുചിത്വവും റോഡ് ഒക്യുപൻസി ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കും. പൊതു ശുചിത്വ, റോഡ് ഒക്യുപൻസി ടീം ഫീൽഡ് പരിശോധനകൾ തുടരുമെന്നും വ്യക്തമാക്കി. 

Tags:    
News Summary - Vehicles abandoned on the roadside were seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.