കുവൈത്ത് സിറ്റി: ഫൈസൽ ബർറാക് അൽ നൂൻ എന്ന യുവ കർഷകെൻറ ഫാമിൽ ചെന്നാൽ ഇതൊരു മരുഭൂമിയാണെന്ന് പറയുകയേ ഇല്ല. പച്ചപുതച്ച് നിൽക്കുന്ന കൃഷിയിടത്തിൽ തക്കാളിയും പച്ചമുകളും വെണ്ടയും വഴുതിനയും സുലഭമായാണ് വളരുന്നത്. ഓരോ ഇനം പച്ചക്കറിക്കും വെവ്വേറെ ഇടങ്ങളാണ് ഇവിടെ സജ്ജീകരിച്ചത്. 30 ഭാഗങ്ങളായി തിരിച്ചാണ് കൃഷി നടക്കുന്നത്. 2500 ചതുരശ്ര മീറ്റർ ചുറ്റളവിലുള്ളതാണ് ഓരോ കൃഷിയിടങ്ങളും. സമീപത്ത് പ്രത്യേകം കുളങ്ങൾ തീർത്ത് അതിൽനിന്ന് ശാസ്ത്രീയ സംവിധാനങ്ങളിലൂടെയാണ് കൃഷിയിടങ്ങളിൽ വെള്ളമെത്തുന്നത്. ലോകോത്തര നിലവാരത്തിലുള്ള പച്ചക്കറിവിത്തുകൾ ഉപയോഗിച്ചുള്ളതാണ് തെൻറ കൃഷിയെന്ന് ഫൈസൽ അൽബർറാക് പറഞ്ഞു. മഴയും തണുപ്പും കുറവായിരുന്നെങ്കിലും അബ്ദലിയിലെ കൃഷി ഭൂമി ഇക്കുറിയും തന്നെ ചതിച്ചില്ലെന്നും ബർറാക് പറഞ്ഞു. സർക്കാർ ജോലിയിലും റിയൽ എസ്റ്റേറ്റ് വരുമാനങ്ങളിലും മാത്രം പ്രതീക്ഷയർപ്പിക്കുന്ന രാജ്യത്തെ യുവതലമുറക്ക് അനുകരിക്കാവുന്ന മാതൃകയാണ് ഈ കർഷകൻ. കൃഷിയോടുള്ള താൽപര്യവും മടികൂടാത്ത മനസ്സുമുണ്ടെങ്കിൽ കുവൈത്തിെൻറ മണ്ണും ഫലഭൂയിഷ്ഠമാക്കാൻ സാധിക്കുമെന്ന വിശ്വാസമാണ് ഫൈസൽ ബർറാകിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.