മൂല്യവർധിത നികുതി 2018 തുടക്കത്തിലെന്ന്​ റിപ്പോർട്ട്​

കുവൈത്ത് സിറ്റി: കുവൈത്ത് മൂല്യവർധിത നികുതി (വാറ്റ്)  നടപ്പാക്കുക 2018 തുടക്കത്തിലെന്ന് അൽസയ്യാസ ദിനപത്രം റിപ്പോർട്ട് ചെയ്തു. ഏപ്രിൽ മുതൽ നികുതി ഏർപ്പെടുത്താനുള്ള നടപടികളുമായി സൗദി മുന്നോട്ടുപോകവെയാണ് കുവൈത്ത് ഇൗ വർഷം നികുതിയേർപ്പെടുത്തില്ലെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. ജി.സി.സി കമ്മിറ്റിയുടെ ശിപാർശ പ്രകാരം നികുതി ഏർപ്പെടുത്തുന്ന ഉൽപന്നങ്ങൾ പാർലമ​െൻറിൽ ചർച്ച ചെയ്ത് നിയമമായതിന് ശേഷം നടപ്പാക്കിയാൽ മതിയെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് കുവൈത്ത് തൽക്കാലം നടപടി മരവിപ്പിച്ചത്. 
നികുതി ഏർപ്പെടുത്തണമെന്ന ജി.സി.സി സമിതിയുടെ തീരുമാനം നടപ്പാക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും പാർലമ​െൻറി​െൻറ അംഗീകാരം ലഭ്യമാക്കൽ ഉൾപ്പെടെ നടപടിക്രമങ്ങൾ വേണ്ട സമയത്ത് പൂർത്തിയാക്കുമെന്നും ധനമന്ത്രാലയം അണ്ടർസെക്രട്ടറി ഖലീഫ ഹമദ വ്യക്തമാക്കി. എണ്ണയിതര വരുമാനം കണ്ടെത്തുന്നതി​െൻറ ഭാഗമായാണ് ജി.സി.സി രാജ്യങ്ങൾ നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചത്. നികുതി ഏർപ്പെടുത്തുന്നത് വരുമാനത്തി​െൻറ വൈവിധ്യവത്ക്കരണത്തിന് സഹായമാവുമെന്ന് കരുതുന്നു. 
എല്ലാ ജി.സി.സി രാജ്യങ്ങളിലും ഒരേസമയം വാറ്റ് ഏർപ്പെടുത്തൽ സാധിക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഇതുവരെ ഇല്ലാത്ത പുതിയ സമ്പ്രദായത്തിലേക്ക് മാറുേമ്പാൾ കമ്പനികൾക്ക് പുതിയ രീതിയിലേക്ക് അക്കൗണ്ടിങ് സിസ്റ്റം മാറ്റാൻ വേണ്ടത്ര സമയം നൽകേണ്ടതുണ്ടെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാണ് കുവൈത്ത് 2018 മുതൽ വാറ്റ് നടപ്പാക്കിയാൽ മതിയെന്ന് തീരുമാനിച്ചത്. 
വിദ്യാഭ്യാസം, ബാങ്കിങ്, ഭക്ഷ്യവസ്തുക്കൾ എന്നിവക്ക് വാറ്റിൽനിന്ന് ഒഴിവ് നൽകുമെന്നും സൂചനയുണ്ട്. ചെറിയ സ്ഥാപനങ്ങളെ ഒഴിവാക്കി വൻകിടക്കാരിൽനിന്ന് മാത്രം നികുതി ചുമത്താനാണ് ആലോചന. അഞ്ച് ശതമാനത്തിൽ താഴെ നികുതി മാത്രമേ ഏർപ്പെടുത്തൂ. 
 

News Summary - vat in kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.