കുവൈത്ത് സിറ്റി: അമേരിക്കയിൽ ഒൗദ്യോഗിക സന്ദർശനം നടത്തുന്ന കുവൈത്ത് അമീർ ശൈഖ് സബാഹ് അൽഅഹ്മദ് അൽജാബിർ അസ്സബാഹ് അമേരിക്കൻ വ്യാപാര സമൂഹവുമായി ചർച്ച നടത്തി. അമേരിക്കയിലെ ബിസിനസ് പ്രമുഖരെ വാഷിങ്ടണിലെ തെൻറ വസതിയിലേക്ക് ക്ഷണിച്ചാണ് അമീർ കണ്ടത്. അമീറുമായുള്ള കൂടിക്കാഴ്ചയിൽ അമേരിക്കൻ ബിസിനസ് സമൂഹം സന്തുഷ്ടി പ്രകടിപ്പിച്ചു.
കുവൈത്തിെൻറ അടിസ്ഥാന സൗകര്യ മേഖലയിൽ അടക്കമുള്ള വികസന പദ്ധതികളിൽ ഭാഗഭാക്കാകുന്നതിന് അമേരിക്കൻ കമ്പനികളെ അമീർ രാജ്യത്തേക്ക് ക്ഷണിച്ചു.
പ്രമുഖ കമ്പനികളിലെ സി.ഇ.ഒമാർ ഒരുമിച്ച് അമീറുമായി കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് യു.എസ് ചേംബർ ഒാഫ് കോമേഴ്സ് സീനിയർ വൈസ് പ്രസിഡൻറ് ഫോർ മിഡിലീസ്റ്റ് ആൻഡ് തുർക്കി അഫയേഴ്സ് ഖുഷ് ചോക്സി പറഞ്ഞു. കുവൈത്തിൽ ബിസിനസ് നടത്തുന്നതിൽ അമേരിക്കൻ സമൂഹം പൂർണ സന്തുഷ്ടരാണെന്ന് അദ്ദേഹം പറഞ്ഞു.
നവംബറിൽ കുവൈത്തിൽ നടക്കാനിരിക്കുന്ന സ്ട്രാറ്റജിക്കൽ ഡയലോഗിൽ അമേരിക്കൻ ബിസിനസ് മേധാവികളുടെ സംഘം എത്തും. രാഷ്ട്രീയ-സുരക്ഷാ ബന്ധം പോലെ സുപ്രധാനമാണ് വാണിജ്യബന്ധമെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്തുമായുള്ള ബന്ധത്തിലൂടെ ഇറാഖ് പുനർനിർമാണത്തിലും ഏറെ പങ്കുവഹിക്കാനാകും. യു.എസ് ചേംബർ ഒാഫ് കോമേഴ്സ് വാഷിങ്ടണിലെ കുവൈത്ത് എംബസിയുമായും കുവൈത്ത് ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ഖുഷ് ചോക്സി പറഞ്ഞു. അമീറുമായുള്ള കൂടിക്കാഴ്ചയോടെ അമേരിക്കൻ ബിസിനസ് സമൂഹം ഏറെ ബഹുമാനിതരായിരിക്കുകയാണെന്ന് യു.എസ് ചേംബർ ഒാഫ് കോമേഴ്സ് മിഡിലീസ്റ്റ് അഫയേഴ്സ് വൈസ്പ്രസിഡൻറ് സ്റ്റീവ് ലൂട്ടസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.