എസ്.എം.സി.എ കുവൈത്ത് അബ്ബാസിയ ഏരിയ കൾചറൽ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാർഥികൾക്കായുള്ള വചനദീപ്തി ബൈബിൾ പ്രയാണവും ചിത്രകല പ്രദർശനവും
കുവൈത്ത് സിറ്റി: എസ്.എം.സി.എ കുവൈത്ത് അബ്ബാസിയ ഏരിയ കൾചറൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടവക ദേവാലയത്തിൽനിന്ന് ബൈബിൾ ഏറ്റുവാങ്ങി 2022 ജൂൺ ഒന്നു മുതൽ ആരംഭിച്ച വചനദീപ്തി പ്രയാണം ദുക്റാന തിരുനാൾ ദിവസം സമാപിച്ചു. ഏരിയ കൾചറൽ കൺവീനർ, സോണൽ ഭാരവാഹികൾ, കുടുംബ യൂനിറ്റ് നേതാക്കൾ, വാർഡ് പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി. കുട്ടികളും മുതിർന്നവരുമായ കുടുംബ യൂനിറ്റ് അംഗങ്ങൾ പ്രയാണത്തിലും പ്രാർഥനകളിലും പങ്കുചേർന്നു. സമാപന പ്രാർഥനകൾക്ക് ഫാ. പ്രകാശ് കാഞ്ഞിരത്തിങ്കൽ നേതൃത്വം നൽകി.
ബൈബിൾ പ്രയാണത്തോടനുബന്ധിച്ച് ബാലദീപ്തി കുട്ടികളുടെ നേതൃത്വത്തിൽ വചനദീപ്തി ബൈബിൾ ചിത്രകല പ്രദർശനം എസ്.എം.സി.എ സെന്റ് അൽഫോൻസ ഹാളിൽ നടന്നു. എസ്.എം.സി.എ കുവൈത്ത് ബാലദീപ്തി വൈസ് പ്രസിഡന്റ് മിലൻ രാജേഷ് ചിത്രകല പ്രദർശനം ഉദ്ഘാടനം ചെയ്തു. യു.കെ.ജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾ പ്രദർശനത്തിൽ പങ്കെടുത്തു. ഓപൺ കാൻവാസും പ്രദർശനത്തിന്റെ ഭാഗമായി നടന്നു.
പരിപാടികൾക്ക് എസ്.എം.സി.എ ഏരിയ ജനറൽ കൺവീനർ ബോബി തോമസ്, സെക്രട്ടറി ഡേവിഡ് ആന്റണി, ട്രഷറർ സിബിമോൻ തോമസ്, ഏരിയ കമ്മിറ്റിയംഗങ്ങൾ, ഏരിയ ബാലദീപ്തി കോഓഡിനേറ്റർ റിൻസി തോമസ്, എസ്.എം.വൈ.എം ഏരിയ കൺവീനർ മനീഷ് മാത്യു, മലയാള ഭാഷ പഠനകേന്ദ്രം പ്രധാനാധ്യാപകൻ റെജിമോൻ ഇടമന, അധ്യാപകർ ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.