കുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഹികത്തൊഴിലാളികളുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. പ്രതിദിനം 43,000 പേർക്ക് വാക്സിൻ നൽകാനുള്ള സംവിധാനം കുവൈത്ത് ആരോഗ്യ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. അടുത്ത മാസം പ്രധാനമായും ഗാർഹികത്തൊഴിലാളികൾക്കായിരിക്കും ഉൗന്നൽ.
12 വയസ്സിന് മുകളിലുള്ളവരുടെ കുത്തിവെപ്പ് ആഗസ്റ്റിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. മറ്റു വിഭാഗത്തിലെ രജിസ്റ്റർ ചെയ്തവർക്ക് അപ്പോയൻറ്മെൻറ് ലഭിക്കാൻ കാത്തിരിക്കേണ്ടിവരും. ഏകദേശം രണ്ട് ലക്ഷം കുട്ടികൾക്ക് വാക്സിൻ നൽകേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ.
സെപ്റ്റംബറോടെ 80 ശതമാനത്തിലേറെ പേർക്ക് കുത്തിവെപ്പ് എടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. വാക്സിൻ ലഭ്യതയാണ് മറ്റൊരു പ്രശ്നം. എല്ലാ ആഴ്ചയും ഒരു ലക്ഷം ഡോസ് ഫൈസർ വാക്സിൻ എത്തുന്നുണ്ട്. ആസ്ട്രസെനഗ വാക്സിൻ അടുത്ത ബാച്ച് വൈകാതെ എത്തുമെന്നും കരുതുന്നു.
മോഡേണ, ജോൺസൻ ആൻഡ് ജോൺസൻ വാക്സിൻ ഇറക്കുമതിക്കും ധാരണയായിട്ടുണ്ടെങ്കിലും ആദ്യ ബാച്ച് ഇതുവരെ എത്തിയിട്ടില്ല. അടുത്ത മാസം എത്തുമെന്നാണ് പ്രതീക്ഷ. കൂടുതൽ ഡോസ് എത്തിക്കാൻ ഫൈസർ കമ്പനിയുമായി ആരോഗ്യമന്ത്രാലയം ചർച്ച നടത്തിയതായും അവർ സമ്മതിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.
കൂടുതൽ ഡോസ് വാക്സിൻ ലഭിക്കുകയാണെങ്കിൽ വിതരണ സംവിധാനം കുവൈത്ത് ഇനിയും വിപുലപ്പെടുത്തും. ഇപ്പോൾതന്നെ മന്ത്രാലയത്തിെൻറ വാക്സിനേഷൻ സജ്ജീകരണങ്ങൾ നല്ല അഭിപ്രായം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.