കുവൈത്ത് സിറ്റി: സ്വകാര്യ വീട്ടിനുള്ളിൽ പ്രവർത്തിച്ചിരുന്ന ലൈസൻസില്ലാത്ത ഹുസൈനിയ സുരക്ഷ സേന അടച്ചുപൂട്ടി.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിഡിയോകളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നടപടി. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഉൂദ് അസ്സബാഹ് പരിശോധനക്ക് നേരിട്ട് മേൽനോട്ടം വഹിച്ചു.
അനുമതിയില്ലാതെ പ്രാർഥനകളും വിഡിയോ ചിത്രീകരണവും നടത്തിയതോടെ പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടായെന്നും മന്ത്രാലയം അറിയിച്ചു. പ്രാർഥന സ്ഥലത്ത് തീപിടിക്കാവുന്ന സാധനങ്ങളും സുരക്ഷയില്ലാത്ത വൈദ്യുതി കണക്ഷനുകളും കണ്ടെത്തി.
ഉത്തരവാദികളായവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.