Posted On
date_range Updated On
date_range കുവൈത്തിൽ വിവാഹ പാർട്ടികൾ, സ്റ്റേജ് ഷോകൾ എന്നിവക്കുള്ള നിയന്ത്രണം നീക്കി
കുവൈത്ത് സിറ്റി: രാജ്യത്ത് വിവാഹ പാർട്ടികൾ സ്റ്റേജ് ഷോകൾ, നാടക പ്രകടനങ്ങൾ എന്നിവ നടത്തുന്നതിനുള്ള നിയന്ത്രണം നീക്കി ആഭ്യന്തരമന്ത്രാലയം. മേഖലയിലെയും രാജ്യത്തെയും പ്രത്യേക സാഹചര്യത്തിൽ ഇവക്ക് നേരത്തെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച മുതൽ എല്ലാ പ്രവർത്തനങ്ങളും പുനരാരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.
നിലവിലെ സുരക്ഷ സാഹചര്യം വിലയിരുത്തിയും സ്ഥിരത കണക്കിലെടുത്തുമാണ് നടപടി. ഇതോടെ രാജ്യത്തെ കല-സാമൂഹിക പ്രവർത്തനങ്ങൾ പഴയ നിലയിലാകും. സംഭവവികാസങ്ങൾ 24 മണിക്കൂറും നിരീക്ഷിക്കുകയും സുരക്ഷയും സ്ഥിരത വർധിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. നടപടികളുമായി സഹകരിക്കാനും അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.