അപകടത്തിൽപെട്ട വാഹനം
കുവൈത്ത് സിറ്റി : സബാഹ് അൽ സാലിം യൂനിവേഴ്സിറ്റിയിലെ (ഷാദാദിയ) ഇന്റേനൽ റോഡിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർഥിനി മരിച്ചു. അപകടത്തിൽ സഹോദരിക്ക് ഗുരുതര പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് ഇവർ സഞ്ചരിച്ച കാർ മറിഞ്ഞാണ് അപകടം.
ഫർവാനിയ ഗവർണറേറ്റ് ട്രാഫിക് ഡിപാർട്ട്മെന്റ്, ഷാദാദിയ ഫയർ ഡിപാർട്ട്മെന്റ്, എമർജൻസി പൊലീസ് യൂനിറ്റുകൾ എന്നിവിടങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി. അപകടത്തിൽ ഉൾപ്പെട്ട മറ്റേ വാഹനത്തിലെ ഡ്രൈവറെയും യൂനിവേഴ്സിറ്റി വിദ്യാർഥിയാണ്. അപകടസ്ഥലത്തെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഒരു വാഹനം റെഡ് സിഗ്നൽ ലംഘിച്ചതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.