പ​ശ്ചി​മേ​ഷ്യ​ൻ അ​ണ്ട​ർ 20 അ​ത്‍ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ മാ​ർ​ച്ച്പാ​സ്റ്റി​ൽ കു​വൈ​ത്ത് ടീം

അണ്ടർ 20 അത്‍ലറ്റിക്സ്: 23 അംഗ കുവൈത്ത് ടീം ലബനാനിൽ

കു​വൈ​ത്ത് സി​റ്റി: ര​ണ്ടാ​മ​ത് പ​ശ്ചി​മേ​ഷ്യ​ൻ അ​ണ്ട​ർ 20 അ​ത്‍ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​നാ​യി 23 അം​ഗ കു​വൈ​ത്ത് ടീം ​ല​ബ​നാ​നി​ൽ. രാ​ജ്യ​ത്തി​ന്റെ ഭാ​വി ഒ​ളി​മ്പി​ക് പ്ര​തീ​ക്ഷ​ക​ളാ​യ താ​ര​ങ്ങ​ൾ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ട്രാ​ക്കി​ലി​റ​ങ്ങു​ന്ന​ത്.

ല​ബ​നാ​നി​ലെ അ​ൽ ജം​ഹൂ​ർ സ്​​പോ​ർ​ട്സ് ക്ല​ബ് സ്റ്റേ​ഡി​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കു​ന്ന മേ​ള ജൂ​ലൈ ആ​റി​ന് സ​മാ​പി​ക്കും. ല​ബ​നാ​ൻ, സൗ​ദി, കു​വൈ​ത്ത്, ഖ​ത്ത​ർ, യു.​എ.​ഇ, യ​മ​ൻ, ഇ​റാ​ഖ്, ജോ​ർ​ഡ​ൻ, സി​റി​യ, ഫ​ല​സ്തീ​ൻ, ഒ​മാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ത്‍ല​റ്റു​ക​ളാ​ണ് മാ​റ്റു​ര​ക്കു​ന്ന​ത്. മി​ക​ച്ച ത​യാ​റെ​ടു​പ്പ് ന​ട​ത്തി​യാ​ണ് കു​വൈ​ത്ത് ടീം കളിക്കളത്തിൽ ​ഇ​റ​ങ്ങു​ന്ന​ത്.

ന​ല്ല പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​ൻ ക​ഴി​യു​മെ​ന്നും കു​വൈ​ത്ത് കു​വൈ​ത്തി അ​ത്‍ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ മേ​ധാ​വി സാ​യി​ർ അ​ൽ ഇ​നീ​സി പ​റ​ഞ്ഞു.

Tags:    
News Summary - Under-20 Athletics: 23-member Kuwaiti team in Lebanon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.