സാൽമിയയിൽ അനധികൃത പാർക്കിങ് ഷെഡുകൾ പൊളിച്ചുനീക്കുന്നു
Posted On
date_range Updated On
date_range അനധികൃത പാർക്കിങ് ഷെഡുകൾ പൊളിച്ചുനീക്കി
കുവൈത്ത് സിറ്റി: ഹവല്ലി മുനിസിപ്പാലിറ്റി അനധികൃത കാർ പാർക്കിങ് ഷെഡുകൾ പൊളിച്ചുനീക്കുന്ന കാമ്പയിൻ ആരംഭിച്ചു. സാൽമിയ ഭാഗത്തെ നിരവധി ഷെഡുകൾ പൊളിച്ചുനീക്കി. അനുമതിയില്ലാതെ പൊതുസ്ഥലത്തേക്ക് നീട്ടിക്കെട്ടിയ നിർമാണങ്ങളാണ് പൊളിച്ചത്.
കൈയേറ്റം ഒഴിപ്പിക്കൽ വകുപ്പ് മേധാവി ആയിദ് അൽ ഖഹ്താനിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.