അബ്ബാസിയ: വേതന വർധന ആവശ്യപ്പെട്ട് സമരരംഗത്തുള്ള കേരളത്തിലെ നഴ്സിങ് സമൂഹത്തിന് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുവാനും സംഘടനയുടെ മുന്നോട്ടുള്ള സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ലഭ്യമാക്കാനും കുവൈത്തിലെ പ്രവാസി നഴ്സിങ് ജീവനക്കാരുടെ സംഘടനയായ ഫിന ഒത്തുചേരല്‍ സംഘടിപ്പിച്ചു. അംഗങ്ങളില്‍നിന്ന് സമാഹരിച്ച 1,93,000 രൂപ സംഘടന യു.എൻ.എയുടെ ഔദ്യോഗിക അക്കൗണ്ടിലേക്ക് കഴിഞ്ഞദിവസം അയച്ചു.
പൊതുസമൂഹവും പ്രവാസിസമൂഹവും ഒരുപോലെ ഏറ്റെടുത്ത കേരളത്തിലെ സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ സമരത്തിന് കുവൈത്തിലെ നഴ്സിങ് സമൂഹവും സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും നിറഞ്ഞ പിന്തുണയാണ് നല്‍കുന്നത്. നഴ്സിങ് മേഖലയിലെ ചൂഷണങ്ങള്‍ക്കെതിരായും നഴ്സിങ് ജീവനക്കാരുടെ അവകാശ സംരക്ഷണത്തിനായും മേലിലും നിലകൊള്ളുവാന്‍ കൂട്ടായ്മക്ക് കഴിയട്ടെയെന്ന് യോഗം ആശംസിച്ചു. അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നിരവധി പ്രവാസികൾ പെങ്കടുത്തു. അസോസിയേഷന് പ്രസിഡൻറ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മെജിത്ത്, ജനറല്‍ കൺവീനര്‍ നിബു പാപ്പച്ചൻ, ട്രഷറര്‍ നിതിഷ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.