കുവൈത്ത് സിറ്റി: ഖത്തറുമായി ബന്ധപ്പെട്ട് ജി.സി.സിയിൽ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങളെ പിന്തുണക്കുന്നതായി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് വ്യക്തമാക്കി. കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹുമായി ബുധനാഴ്ച നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
സൗദി, ബഹ്റൈൻ, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതിെൻറ ആദ്യ ദിവസങ്ങളിൽ തന്നെ അമീർ പ്രശ്നപരിഹാരത്തിന് നിരന്തര ശ്രമങ്ങളാണ് നടത്തിയത്. മധ്യസ്ഥെൻറ റോൾ സ്വയം ഏറ്റെടുത്ത് സൗദി, യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങളിൽ അമീർ തുടർച്ചയായി സന്ദർശനം നടത്തി. അംഗരാജ്യങ്ങൾക്കിടയിൽ ഐക്യവും മേഖലയിൽ സമാധാനവും സ്ഥാപിക്കാൻ കുവൈത്തിെൻറ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഇതിനകം പ്രശംസ പിടിച്ചുപറ്റിയതായി ഗുെട്ടറസ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.