കുവൈത്ത് ദേശീയ ഫുട്ബാൾ ടീം
ഗൾഫ് കപ്പ്; പ്രതീക്ഷയോടെ കുവൈത്ത്
കുവൈത്ത് സിറ്റി: സൗദി അറേബ്യയിലെ ജിദ്ദയിൽ ഈ മാസം സെപ്റ്റംബർ 23 ന് ആരംഭിക്കുന്ന 27ാമത് ഗൾഫ് കപ്പിൽ പ്രതീക്ഷയോടെ കുവൈത്ത്. മൽസരത്തിനായി കുവൈത്ത് ദേശീയ ഫുട്ബാൾ ടീം ജിദ്ദയിൽ എത്തി. ടൂർണമെന്റിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഖത്തറിലെ ദോഹയിൽ പരിശീലനം പൂർത്തിയാക്കിയാണ് ടീം ജിദ്ദയിൽ എത്തിയത്. ഒരുക്കങ്ങളുടെ ഭാഗമായി കുവൈത്ത് വെള്ളിയാഴ്ച യമനുമായി സൗഹൃദ മത്സരം കളിക്കും. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ ആറുയാണ് ടൂർണമെന്റ്.
കുവൈത്ത്, ഖത്തർ, സൗദി അറേബ്യ,യു.എ.ഇ, ബഹ്റൈൻ,ഒമാൻ എന്നീ ജി.സി.സി രാജ്യങ്ങളും ഇറാഖ്,യമൻ എന്നിവയും അടങ്ങുന്ന എട്ടു രാജ്യങ്ങളാണ് ടൂർണമെന്റിൽ ഏറ്റുമുട്ടുന്നത്. നാലു രാജ്യങ്ങൾ വീതമുള്ള രണ്ടു ഗ്രൂപ്പുകളായി ഇവയെ തിരിച്ചിട്ടുണ്ട്. ഓരോ ഗ്രൂപ്പുകളിലെയും നാലു ടീമുകൾ പരസ്പരം ഏറ്റുമുട്ടി ആദ്യ രണ്ടു സഥാനക്കാർ നോക്കൗട്ട് സ്റ്റേജിൽ കടക്കും. സെപ്റ്റംബർ 23ന് സൗദി അറേബ്യ, 26ന് ഇറാഖ്, 29ന് ഒമാൻ എന്നിവക്കെതിരെയാണ് കുവൈത്തിന്റെ മൽസരങ്ങൾ. അറബ് ഗൾഫ് കപ്പ് ഫുട്ബാൾ ഫെഡറേഷന് കീഴിൽ 1970ലാണ് ഗൾഫ് കപ്പ് ആരംഭിച്ചത്. കുവൈത്ത് 10 തവണ ജേതാക്കളായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.