Posted On
date_range Updated On
date_range അൾട്ര പെട്രോളിന് അഞ്ച് ഫിൽസ് വർധിപ്പിക്കുന്നു
കുവൈത്ത് സിറ്റി: അൾട്ര 98 പെട്രോളിന് ഒക്ടോബർ ഒന്ന് വെള്ളിയാഴ്ച മുതൽ വില വർധിക്കുന്നു. ലിറ്ററിന് 175 ഫിൽസ് ഉണ്ടായിരുന്നത് 180 ഫിൽസ് ആയാണ് വർധിക്കുക. നേരേത്ത ജൂലൈ ഏഴു മുതൽ മൂന്നു മാസത്തേക്ക് ലിറ്ററിന് പത്ത് ഫിൽസ് വർധിപ്പിച്ചിരുന്നു. സെപ്റ്റംബർ 30ന് ഇൗ കാലപരിധി അവസാനിക്കുകയാണ്. മൂന്നു മാസം കഴിഞ്ഞാൽ വിലവർധന പിൻവലിക്കുമെന്ന് കരുതിയിരുന്നിടത്താണ് വീണ്ടും വർധിപ്പിക്കുന്നത്. മറ്റു ഇന്ധന വിഭാഗങ്ങൾക്ക് വില മാറ്റമില്ല. സൂപ്പർ ലിറ്ററിന് 105 ഫിൽസ്, പ്രീമിയം ലിറ്ററിന് 85 ഫിൽസ്, ഡീസൽ ലിറ്ററിന് 115 ഫിൽസ്, മണ്ണെണ്ണ ലിറ്ററിന് 115 ഫിൽസ് എന്നിങ്ങനെയാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.