മെട്രോ മെഡിക്കൽ ഗ്രൂപ്പിനുള്ള ഉപഹാരം ഉള്ളിയേരി മുസ്ലിം വെൽഫെയർ ട്രസ്റ്റ് ഭാരവാഹികൾ കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ഉള്ളിയേരി മുസ്ലിം വെൽഫെയർ ട്രസ്റ്റും മെട്രോ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി ജലീബ് ബ്രാഞ്ചിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൺവീനർമാരായ ഹർഷാദ്, അഖിൽ മുഹമ്മദ്, സബ്കമ്മിറ്റി അംഗങ്ങളായ അബ്ദുൽ നാസർ, നൂറുദ്ദീൻ, ശംസുദ്ദീൻ, നൗഷാദ്, റിനീഷ്, അൽറാഷിദ്, ഉമ്മർകോയ, സാദിഖ്, അബ്ദുൽ ഹമീദ്, നജീബ്, സഫ്നാസ് , അറഫാത്ത്, യൂസഫ്, വിനോദ് അടുമാണ്ടി, വനിത വിഭാഗം മുനീറ നൂറുദ്ദീൻ, ഷാന അബ്ദുൽ ഹമീദ്, ഫർസാന എന്നിവർ നേതൃത്വം നൽകി.
ഫാസ്റ്റിങ് ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, ബ്ലഡ് പ്രഷർ പരിശോധന. ജനറൽ മെഡിസിൻ, ഇ.എൻ.ടി ഡോക്ടർമാരുടെ സേവനം എന്നിവ ക്യാമ്പിൽ ലഭ്യമാക്കി.സംഘടനയുടെ ഉപഹാരം കുവൈത്ത് ഉള്ളിയേരി മുസ്ലിം വെൽഫെയർ ട്രസ്റ്റ് പ്രസിഡന്റ് എം.എൻ. സലിം, ജനറൽ സെക്രട്ടറി സൈനുദ്ദീൻ, ട്രഷറർ ഷംസീർ എന്നിവർ മെട്രൊ മെഡിക്കൽ ഗ്രൂപ് അസിസ്റ്റന്റ് ജനറൽ മാനേജർ പ്രിയേഷ്, കോർപറേറ്റ് മാർക്കറ്റിങ് ഹെഡ് ബഷീർ ബാത്ത, ജലീബ് മെട്രൊ ബ്രാഞ്ച് മാനേജർ അഖില എന്നിവർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.