കുവൈത്ത് സിറ്റി: ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം ചെറിയ പെരുന്നാൾ മാർച്ച് 30ന് ആയിരിക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ.
റമദാൻ 29 ന് ഉച്ചക്ക് 1.57 ന് ചന്ദ്രൻ ഉദിക്കുമെന്നും എന്നാൽ കുവൈത്തിനും സൗദി അറേബ്യക്കും മുകളിലുള്ള ആകാശത്ത് എട്ടു മിനിറ്റ് മാത്രമേ ചന്ദ്രൻ ദൃശ്യമാകൂ എന്നും അൽ ഉജൈരി സയന്റിഫിക് സെന്റർ വ്യക്തമാക്കി.
കുവൈത്തിലെ സാഹചര്യങ്ങൾ ചന്ദ്രക്കല നിരീക്ഷിക്കുന്നത് അസാധ്യമല്ലെങ്കിലും ബുദ്ധിമുട്ടാക്കുമെന്നും കേന്ദ്രം വിശദീകരിച്ചു. ശവ്വാൽ മാസം ആരംഭിക്കുന്നതിനുള്ള ഔദ്യോഗിക തീരുമാനം ശരീഅത്ത് കാഴ്ച അതോറിറ്റിയുടേതായിരിക്കും. ഓരോ രാജ്യത്തിന്റെയും ഭൂമിശാസ്ത്രപരമായ സ്ഥാനം അനുസരിച്ച് ചില അറബ്, ഇസ്ലാമിക തലസ്ഥാനങ്ങളുടെ ആകാശത്ത് നാലു മുതൽ 20 മിനിറ്റ് വരെ ചന്ദ്രക്കല ദൃശ്യമാകുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.
ചില രാജ്യങ്ങളിൽ പ്രത്യേകിച്ച് തെക്കുകിഴക്കൻ ഏഷ്യയിലെ നഗരങ്ങളിൽ സൂര്യന് മുമ്പ് ചന്ദ്രക്കല അസ്തമിക്കുന്നതിനാൽ നിശ്ചിത ദൃശ്യദിനത്തിൽ ആ പ്രദേശങ്ങളിൽ ചന്ദ്രനെ കാണാൻ കഴിയില്ല. അതേസമയം, പെരുന്നാൾ 30ന് ആകാമെന്നത് കണക്കിലെടുത്ത് രാജ്യത്ത് മൂന്നു ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പെരുന്നാൾ മാർച്ച് 31ന് ആയാൽ അഞ്ചുദിവസവും ആണ് അവധി. ഈ ഘട്ടത്തിൽ മാർച്ച് 30 ഞായറാഴ്ച മുതൽ അവധി ആരംഭിച്ച് ഏപ്രിൽ ആറിന് പുനരാരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.