യു.എ.ഇ പ്രസിഡന്റിന്റെ നിര്യാണം: കുവൈത്തിൽ മൂന്ന് ദിവസം അവധി; 40 ദിവസത്തെ ദുഃഖാചരണം

കുവൈത്ത് സിറ്റി: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‍യാന്റെ നിര്യാണത്തിൽ കുവൈത്ത് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ കാലയളവിൽ സർക്കാർ ഓഫിസുകളിലെയും മറ്റും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അവധിയും പ്രഖ്യാപിച്ച് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഉത്തരവിട്ടു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.