യു.എ.ഇ കോൺസുലേറ്റ് ആക്രമണത്തെ അപലപിച്ചു


കുവൈത്ത് സിറ്റി: ഇറാഖിലെ കുർദിസ്താൻ മേഖലയിലെ യു.എ.ഇ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.

ഒരു ആഴ്ചയ്ക്കുള്ളിൽ ഉണ്ടായ രണ്ടാമത്തെ ഈ ആക്രമണം 1961 ലെ നയതന്ത്ര ബന്ധങ്ങൾക്കായുള്ള വിയന്ന കൺവെൻഷന്റെയും 1963 ലെ കോൺസുലാർ ബന്ധങ്ങൾക്കായുള്ള വിയന്ന കൺവെൻഷന്റെയും മറ്റ് പ്രസക്തമായ അന്താരാഷ്ട്ര കരാറുകളുടെയും നഗ്നമായ ലംഘനമാണെന്ന് മന്ത്രാലയം പറഞ്ഞു. യു.എ.ഇയോടുള്ള കുവൈത്തിന്റെ ഐക്യദാർഢ്യവും പിന്തുണയും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - UAE condemns consulate attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.