കു​വൈ​ത്ത്​ വി​മാ​ന​ത്താ​വ​ളം ര​ണ്ടാം ടെ​ർ​മി​ന​ൽ നി​ർ​മാ​ണ​സ്ഥ​ല​ത്ത്​ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​തി​നെ

തു​ട​ർ​ന്ന്​ അ​ധി​കൃ​ത​ർ തി​ര​ച്ചി​ൽ ന​ട​ത്തു​ന്നു

മ​ണ്ണി​ടി​ച്ചി​ൽ: കാ​ണാ​താ​യ ര​ണ്ട്​ തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​െൻറ ര​ണ്ടാം ടെ​ർ​മി​ന​ൽ നി​ർ​മാ​ണ സ്ഥ​ല​ത്ത്​ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ ര​ണ്ട്​ തൊ​ഴി​ലാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹം ല​ഭി​ച്ചു. ര​ണ്ട്​ നേ​പ്പാ​ൾ പൗ​ര​ന്മാ​രാ​ണ്​ മ​രി​ച്ച​ത്. മ​ണ്ണി​ടി​ച്ചി​ലി​ൽ അ​ക​പ്പെ​ട്ട ഒ​രാ​ളെ പ​രി​ക്കു​ക​ളോ​ടെ ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബു​ധ​നാ​ഴ്​​ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം. നാ​ലു​മ​ണി​ക്കൂ​ർ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ്​ ഒ​രാ​ളെ ര​ക്ഷി​ക്കാ​നാ​യ​തും ര​ണ്ടു​പേ​രു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​തും. വി​മാ​ന​ത്താ​വ​ള​ത്തി​െൻറ ചു​മ​ത​ല​യു​ള്ള പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഡോ. ​റ​ന അ​ൽ ഫാ​രി​സ്​ അ​ട​ക്ക​മു​ള്ള​വ​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു‌.

ആ​ഴ​ത്തി​ലെ​ടു​ത്ത കു​ഴി​യി​ലേ​ക്ക്​ മ​ണ്ണി​ടി​യു​ക​യും തൊ​ഴി​ലാ​ളി​ക​ൾ​ അ​ക​ത്തു​ പെ​ടു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Two workers killed in landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.