പ്രവാസജീവിതത്തിന് ദിശാബോധം പകർന്ന് പഠന, പരിശീലന സംഗമം
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ പഠന-പരിശീലന സംഗമം ഫർവാനിയ മെഡക്സ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ ഐ.പി.സി. സി.ഇ.ഒ. ശൈഖ് ഖുതൈബ അൽ സുവൈദ് ഉദ്ഘാടനം ചെയ്തു. ഹുദാ സെന്റർ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അടക്കാനി അധ്യക്ഷത വഹിച്ചു. ആദിൽ സലഫി സ്വാഗതവും ഹുദാ സെന്റർ ട്രഷറർ ജസീർ പുത്തൂർ പള്ളിക്കൽ നന്ദിയും പറഞ്ഞു. ഡോ. സജ്ജാദ് ഇബ്രാഹീം, സബിത നൗഷർ, മുഹമ്മദ് അസ്‌ലം, സുഹൈൽ പട്ടാമ്പി എന്നിവർ പരിശോധനയ്ക്കും വിവരശേഖരണത്തിനും നേതൃത്വം നൽകി. ട്രെയിനർ അജ്മൽ സമദ് നയിച്ച സി.പി.ആർ, ഫസ്റ്റ് എയ്ഡ് പ്രായോഗിക പരിശീലനം ശ്രദ്ധേയമായി.
പ്രവാസജീവിതത്തിലെ സാമ്പത്തിക അച്ചടക്കം, എഫക്റ്റീവ് സേവിങ് എന്നിവയെ ആസ്പദമാക്കി ഗ്രാൻഡ് ഹൈപ്പർ ചീഫ് കൊമേർഷ്യൽ ആൻഡ് ഓപ്പറേഷൻസ് ഓഫീസർ ബി.സി. ശരീഫ് സംസാരിച്ചു. മാനേജ്മെന്റ് കൺസൾട്ടന്റ് ഖലീൽ അടൂർ, പ്രവാസജീവിതത്തിലെ അച്ചടക്കവും സന്തുലിതാവസ്ഥയും സംബന്ധിച്ച് സംസാരിച്ചു. ഡോ.അബ്ദുൽ ഹമീദ് കൊടുവള്ളി അവതരിപ്പിച്ച സെഷൻ സംഘടിത സാമൂഹിക പ്രവർത്തനത്തിന്റെ പ്രസക്തിയും നല്ല സംഘടനയുടെ ഉത്തരവാദിത്വവും വിശദീകരിച്ചു. ജൈസൽ എടവണ്ണ സമാപന സന്ദേശം നൽകി. എൻ. ജാബിർ ഹംസ, മുനീബ്, ഫവാസ് പൊട്ടമ്മൽ, ആഷിഖ് കടലുണ്ടി, മൂസ പല്ലാട്ട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.