രാമപുരം അസോസിയേഷൻ ‘ഓണനിലാവ്’

കുവൈത്ത് സിറ്റി: രാമപുരം അസോസിയേഷൻ ഓഫ് കുവൈത്ത് ഓണാഘോഷം ‘ഓണനിലാവ് 2K26’ ഖൈത്താൻ രാജധാനി പാലസിൽ  നടന്നു. രക്ഷാധികാരി ഡൊമിനിക് മാത്യു ഏറത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോബിൻ തോമസ് ഏറത്ത് അധ്യക്ഷത വഹിച്ചു.

സ്ഥാപക പ്രസിഡന്റും രക്ഷാധികാരിയുമായ ചെസ്സിൽ ചെറിയാൻ കവിയിൽ, കൾച്ചറൽ കൺവീനർ മഞ്ജു ചെസ്സിൽ, ജിൻസ് ഗോപിനാഥ് എന്നിവർ ഓണാശംസ നേർന്നു. ജനറൽ സെക്രട്ടറി അജോ സി.തോമസ് സ്വാഗതവും ട്രഷറർ സുജിത് ആൻഡ്രൂസ് മേച്ചേരിൽ നന്ദിയും പറഞ്ഞു.

താലപ്പൊലി, മാവേലി എഴുന്നള്ളിപ്പ്, വിവിധ കലാപരിപാടികൾ, നൃത്തം, സംഗീതം, ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ എന്നിവയും ആഘോഷത്തിന് മാറ്റുക്കൂട്ടി.  ജിൻസ് ഗോപിനാഥിന്റെയും അംബിക രാജേഷിന്റെയും നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറി.

Tags:    
News Summary - Ramapuram Association's 'Onanilavu'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.