സ്കൂൾ വിദ്യാർഥിനികൾക്ക് ദേഹാസ്വസ്ത്യം; കുവൈത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു

കുവൈത്ത് സിറ്റി: രാജ്യത്തെ ഒരു സെക്കൻഡറി സ്കൂളിൽ നിരവധി വിദ്യാർത്ഥിനികൾക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്താൻ വിദ്യാഭ്യാസ മന്ത്രി സയ്യിദ് ജലാൽ അൽ തബ്തബായി ഉത്തരവിട്ടു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു. വിദ്യാർത്ഥികളുടെ ആരോഗ്യസ്ഥിതി മന്ത്രി നേരിട്ട് നിരീക്ഷിച്ചുവരികയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി മറ്റ് അധികൃതരുമായി ഏകോപനം നടത്താനും അദ്ദേഹം മന്ത്രാലയത്തിലെ ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് നിർദ്ദേശം നൽകി. ചികിത്സയിലുള്ള വിദ്യാർത്ഥികളെ സന്ദർശിക്കുകയും അവരുടെ ആരോഗ്യസ്ഥിതിയും പരിചരണവും വിലയിരുത്തുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Minister Orders Kuwait School Probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.