ഒ.ഐ.സി.സി ഗാന്ധിജയന്തി ആചരണം
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് നാഷണൽ കമ്മിറ്റി മഹാത്മാഗാന്ധി ജന്മദിനം വിപുലമായി ആചരിച്ചു. അബ്ബാസിയ അൽ ബേക്ക് ഒഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ആക്ടിംഗ് പ്രസിഡന്റ് ബി.എസ്.പിള്ള അധ്യക്ഷത വഹിച്ചു.ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു. നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, പോഷക സംഘടനാ നേതാക്കൾ, ജില്ല പ്രസിഡന്റുമാർ, മറ്റു ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.
സിദ്ദിഖ് അപ്പക്കൻ,വിപിൻ മങ്ങാട്ട് ജോബിൻ ജോസ്, ബിനോയ് ചന്ദ്രൻ, നിബു ജേക്കബ് റസാഖ ചെറുതുരുത്തി, ഇല്യാസ് പൊതുവാച്ചേരി, രാമകൃഷ്ണൻ കള്ളാർ, കൃഷ്ണൻ കടലുണ്ടി, ഷോബിൻ, സണ്ണി, നൗഷാദ് തിട്ടിൽ, ഷെറിൻ ബിജു കടവിൽ,റെജി കോരത്, സോജി എബ്രഹാം, രവിചന്ദ്രൻ ചുഴലി, ജോസഫ് മാത്യു, സുഭാഷ് പി.നായർ, റോയ് എബ്രഹാം, എബി അത്തിക്കയം, എ. ഐ കുര്യൻ, സി.എസ്. ബത്തർ, സാബു പോൾ, ഹബീബ് റഹ്മാൻ, ഇസ്മായിൽ കൂനത്തിൽ, ശിവദാസൻ പിലക്കാട്ട്, ലിബിൻ മുഴക്കുന്ന്, അനിൽ ചീമേനി, സക്കീർ ഹുസൈൻ , പ്രിൻസ് സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അറിയിച്ചു.നാഷണൽ കമ്മിറ്റി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എം.എ.നിസാം സ്വാഗതവും ട്രഷറർ സൂരജ് കണ്ണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.