നാഷണൽ ഗാർഡ് അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഹമദ് അൽ ബർജാസ്
ഉദ്യോഗസഥർകൊപ്പം
സൈനിക സജ്ജത ഉറപ്പാക്കി കുവൈത്ത് നാഷണൽ ഗാർഡ് അണ്ടർ സെക്രട്ടറി
കുവൈത്ത് സിറ്റി: ദേശീയ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി ഉയർന്ന തലത്തിലുള്ള സജ്ജത നിലനിർത്തേണ്ടതിന്റെയും, സൈനിക-സുരക്ഷാ ഏജൻസികളുമായുള്ള ഏകോപനവും സംയോജനവും ശക്തിപ്പെടുത്തേണ്ടതിന്റെയും പ്രാധാന്യം ഉണർത്തി നാഷണൽ ഗാർഡ് അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഹമദ് അൽ ബർജാസ്. സുരക്ഷാ കാര്യ കമാൻഡ് ആസ്ഥാനം സന്ദർശനത്തിനിടെയാണ് അൽ ബർജാസിന്റെ നിർദേശം.
പരിശീലന കാലയളവിനായുള്ള സുരക്ഷാകാര്യ കമാൻഡിന്റെ സജ്ജീകരണങ്ങളെയും തയ്യാറെടുപ്പുകളെയും കുറിച്ചുള്ള വിവരങ്ങൾ അൽ ബർജാസ് ആരാഞ്ഞു. ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾക്ക് നാഷണൽ ഗാർഡ് നേതൃത്വത്തിന്റെ അഭിവാദ്യങ്ങളും അഭിനന്ദനങ്ങളും അദ്ദേഹം അവരെ അറിയിച്ചു. സൈനിക-സുരക്ഷാ കാര്യ വിഭാഗം കമാൻഡർ ബ്രിഗേഡിയർ ജനറൽ അബ്ദുല്ല സാലിഹ് അബ്ദുല്ലയും കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.