അൽ മദ്റസത്തുൽ ഇസ്‌ലാമിയ ഫഹാഹീൽ സാഹിത്യ സമാജം ഉദ്ഘാടനത്തിൽ നിയാസ്


ഇസ്ലാഹി സംസാരിക്കുന്നു


ഫഹാഹീൽ അൽ മദ്റസത്തുൽ ഇസ്‌ലാമിയ സാഹിത്യ സമാജം ഉദ്ഘാടനം

കുവൈത്ത് സിറ്റി: കേരള ഇസ്‌ലാമിക് ഗ്രൂപ്പ് (കെ.ഐ.ജി) കുവൈത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഫഹാഹീൽ അൽ മദ്റസത്തുൽ ഇസ്‌ലാമിയ സാഹിത്യ സമാജം ഉദ്ഘാടനവും വിദ്യാർത്ഥി പ്രതിനിധികളുടെ തെരഞ്ഞെടുപ്പും നടന്നു. യൂത്ത് ഇന്ത്യ കുവൈത്ത് പ്രസിഡണ്ട് സിജിൽ ഖാൻ ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം തന്നെ കുട്ടികളുടെ വിവിധ കഴിവുകളെ പരിപോഷിപ്പിക്കാനുള്ള അവസരങ്ങളെ പരമാവധി ഉപയോഗിക്കണമെന്നും, അത് സമൂഹ നന്മക്കായി വിനിയോഗിക്കണമെന്നും അദ്ദേഹം ഉണർത്തി.


അൽ മദ്റസത്തുൽ ഇസ്‌ലാമിയ ഫഹാഹീൽ സാഹിത്യ സമാജം ഉദ്ഘാടനത്തിൽ വിദ്യാർഥികൾ



 


മദ്റസ പ്രിൻസിപ്പൽ നിയാസ് ഇസ്ലാഹി കുട്ടികളോട് സംവദിക്കുകയും വിദ്യാർത്ഥി പ്രതിനിധികളുടെ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകുകയും ചെയ്തു. മദ്‌റസ ലീഡറായി അഫ്‍ഹാം അഹമ്മദ് അസീസ് സെക്രട്ടറിയായി ആയിശ മുൻഷതിനെയും തെരഞ്ഞെടുത്തു. വിവിധ ക്ലാസ് പ്രതിനിധികളായി സിറിൻ, സയാൻ, നുറൈസ്, ഫാദിൽ, സഹ്റാൻ, അൽഹാൻ, ആസിം, ഹാമിഷ്, ഫൈസാൻ ഇഹ്‌സാൻ, മുഹമ്മദ് സയാൻ , മുഹമ്മദ് അസ്‌ലാൻ, ഹെൻസാ എന്നിവരെയും തെരഞ്ഞെടുത്തു. വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ കലാ പരിപാടികൾ നടത്തി. ഉസാമ അബ്ദുൽ റസാഖ് , അംജദ്, ഫൈസൽ അബ്ദുള്ള എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - Kuwait Islamic Group Student Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.