Posted On
date_range Updated On
date_range ജാബിർ പാലത്തിൽ 24 മണിക്കൂറിനിടെ രണ്ട് ആത്മഹത്യ ശ്രമം
കുവൈത്ത് സിറ്റി: ശൈഖ് ജാബിർ കടൽപാലത്തിൽ 24 മണിക്കൂറിനിടെ രണ്ട് ആത്മഹത്യ ശ്രമങ്ങൾ. രണ്ടാമത്തെ കേസിൽ ഇന്ത്യക്കാരനാണ് പാലത്തിൽനിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. കഴിഞ്ഞദിവസം പാലത്തിൽനിന്ന് ചാടിയ ഇൗജിപ്ത് പൗരനെ റെസ്ക്യൂ ടീമാണ് രക്ഷിച്ചത്.
36കാരനായ ഇന്ത്യൻ പൗരൻ വാഹനം പാലത്തിൽ നിർത്തി ചാടിയത് ശ്രദ്ധയിൽപെട്ട മറ്റൊരാളാണ് രക്ഷിച്ചത്. രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ആത്മഹത്യക്ക് ശ്രമിച്ചവരെ പൊലീസ് നാടുകടത്തൽ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.