Posted On
date_range Updated On
date_range രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തി
കുവൈത്ത് സിറ്റി: ആത്മഹത്യയുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. സാദ് അൽ അബ്ദുല്ല പ്രദേശത്ത് മുപ്പത് വയസ്സിന് മുകളിലുള്ള ഒരാളെ മേൽക്കൂരയിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണത്തിനായി ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറി.
ഫർവാനിയയിൽ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ പ്രവാസിയുടെ മൃതദേഹം കണ്ടെത്തിയതാണ് മറ്റൊരു സംഭവം. കേസ് രജിസ്റ്റർ ചെയ്തു മൃതദേഹം ഫോറൻസിക് മെഡിസിൻ പരിശോധനക്കായി അയച്ചു. രണ്ട് സംഭവങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.