ജോ​ർ​ഡ​നി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ർ ഹ​മ​ദ് അ​ൽ​മാ​രി യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ എ​ക്‌​സ്‌​റ്റേ​ണ​ൽ റി​ലേ​ഷ​ൻ​സ് ആ​ക്ടി​ങ് ഡ​യ​റ​ക്‌​ട​ർ താ​മ​ര അ​ൽ​രി​ഫാ​യി​ക്ക് ധ​ന​സ​ഹാ​യം കൈ​മാ​റു​ന്നു

ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് കു​വൈ​ത്തി​ന്റെ ര​ണ്ട് മി​ല്യ​ൺ ഡോ​ള​ർ ധ​ന​സ​ഹാ​യം

കു​വൈ​ത്ത് സി​റ്റി: നി​യ​ർ ഈ​സ്റ്റി​ലെ ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ദു​രി​താ​ശ്വാ​സ വ​ർ​ക്സ് ഏ​ജ​ൻ​സി​ക്ക് (യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ) കു​വൈ​ത്തി​ന്റെ ര​ണ്ട് ദ​ശ​ല​ക്ഷം യു.​എ​സ് ഡോ​ള​റി​ന്റെ ധ​ന​സ​ഹാ​യം. ജോ​ർ​ഡ​നി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ർ ഹ​മ​ദ് അ​ൽ​മാ​രി യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ എ​ക്‌​സ്‌​റ്റേ​ണ​ൽ റി​ലേ​ഷ​ൻ​സ് ആ​ക്ടി​ങ് ഡ​യ​റ​ക്‌​ട​ർ താ​മ​ര അ​ൽ​രി​ഫാ​യി​ക്ക് സം​ഭാ​വ​ന കൈ​മാ​റി.

കു​വൈ​ത്ത് ഉ​ന്ന​ത നേ​തൃ​ത്വ​ത്തി​ന്റെ​യും സ​ർ​ക്കാ​റി​ന്റെ​യും നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് സ​ഹാ​യം ന​ൽ​കു​ന്ന​തെ​ന്ന് അം​ബാ​സ​ഡ​ർ ഹ​മ​ദ് അ​ൽ​മാ​രി പ​റ​ഞ്ഞു. ഫ​ല​സ്തീ​ൻ ല​ക്ഷ്യ​ത്തെ​യും മേ​ഖ​ല​യി​ലെ ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ളു​ടെ മാ​നു​ഷി​ക സാ​ഹ​ച​ര്യ​ത്തെ​യും പി​ന്തു​ണ​ക്കു​ന്ന​താ​ണ് കു​വൈ​ത്തി​ന്റെ നി​ല​പാ​ട്. ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.

ധ​ന​സ​ഹാ​യ​ത്തി​ന് കു​വൈ​ത്ത് സ​ർ​ക്കാ​റി​നോ​ടും ജ​ന​ങ്ങ​ളോ​ടും താ​മ​ര അ​ൽ​രി​ഫാ​യി ന​ന്ദി പ​റ​ഞ്ഞു. കു​വൈ​ത്തി​ന്റെ സ​ഹാ​യം ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ളു​ടെ ക്ഷേ​മ​ത്തി​നും സ്ഥി​ര​ത​ക്കും ഗു​ണ​ക​ര​മാ​കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. ജോ​ർ​ഡ​ൻ, ല​ബ​നാ​ൻ, സി​റി​യ, ഗ​സ്സ, വെ​സ്റ്റ് ബാ​ങ്ക് എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ഞ്ച് പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ലു​ള്ള ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ സേ​വ​നം ന​ൽ​കു​ന്നു​ണ്ട്.

Tags:    
News Summary - Two million dollars in aid for Palestinian refugees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.