കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ​ക്താ​വ്​ ഡോ. ​അ​ബ്​​ദു​ല്ല അ​ൽ സ​ന​ദ്​ കോ​വി​ഡ്​ വി​ശ​ദാം​ശ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്നു 

കുവൈത്തിൽ രണ്ടുപേർക്ക്​ ജനിതകമാറ്റം സംഭവിച്ച കൊറോണ

​കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക്​ ജ​നി​ത​ക മാ​റ്റം സം​ഭ​വി​ച്ച കൊ​റോ​ണ വൈ​റ​സ്​ ക​ണ്ടെ​ത്തി.ബ്രി​ട്ട​നി​ൽ​നി​ന്നു​ വ​ന്ന ര​ണ്ടു​ കു​വൈ​ത്തി സ്​​ത്രീ​ക​ൾ​ക്കാ​ണ്​ കൊ​റോ​ണ വൈ​റ​സ്​ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​ത്.

ഒ​രാ​ൾ​ക്ക്​ വി​മാ​നം ​പു​റ​പ്പെ​ടു​ന്ന​തി​നു​മു​മ്പും മ​റ്റേ​യാ​ൾ​ക്ക്​ കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലു​മാ​ണ്​ വൈ​റ​സ്​ വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ച്ച​തെ​ന്ന്​ കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ​ക്താ​വ്​ ഡോ. ​അ​ബ്​​ദു​ല്ല അ​ൽ സ​ന​ദ്​ കു​വൈ​ത്ത്​ വാ​ർ​ത്ത ഏ​ജ​ൻ​സി​യോ​ട്​ പ​റ​ഞ്ഞു.

പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച ഇ​രു​വ​രെ​യും ക്വാ​റ​ൻ​റീ​നി​ലേ​ക്കു​ മാ​റ്റി ന​ട​ത്തി​യ ജ​നി​ത​ക പ​രി​ശോ​ധ​ന​യി​ലാ​ണ്​ ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച വൈ​റ​സാ​ണെ​ന്ന്​ വ്യ​ക്ത​മാ​യ​ത്. ​ര​ണ്ടു​പേ​രും പു​റ​ത്തു​പോ​വാ​തെ നേ​രി​ട്ട്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​നി​ൽ പ്ര​വേ​ശി​ച്ച​തു​കൊ​ണ്ട്​ വ്യാ​പ​ന​ഭീ​തി​യി​ല്ലെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

എ​ന്നാ​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും കോ​വി​ഡ്​ പ്ര​തി​രോ​ധ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്കു​ക​യും ചെ​യ്​​ത്​ പ​ര​മാ​വ​ധി ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം രാ​ജ്യ​നി​വാ​സി​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.