യൂറോഫൈറ്റർ യുദ്ധവിമാനം

രണ്ട് യൂറോഫൈറ്റർ വിമാനം മാർച്ച് പകുതിയോടെ എത്തും

കുവൈത്ത് സിറ്റി: മാർച്ച് പകുതിയോടെ കുവൈത്ത് രണ്ട് യൂറോഫൈറ്റർ യുദ്ധവിമാനം കൂടി സ്വന്തമാക്കും. ഇറ്റലിയിലെ ലിയണാർഡോ കമ്പനിയിൽനിന്നാണ് വാങ്ങുന്നത്. ആദ്യ ബാച്ച് ആയി രണ്ട് വിമാനം കഴിഞ്ഞ ഡിസംബറിൽ എത്തി. 28 വിമാനങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട് 2015ൽ ധാരണപത്രം ഒപ്പുവെച്ചു. 800 കോടി യൂറോയുടെ ആയുധ ഇടപാടാണിത്. ആദ്യ ബാച്ച് 2020 ഡിസംബറിനകം നൽകണമെന്നായിരുന്നു വ്യവസ്ഥയെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടർന്ന് വൈകി. വിവിധ ഘട്ടങ്ങളിലായി 28 യുദ്ധവിമാനങ്ങൾ ഇറ്റലിയിൽനിന്ന് എത്തിക്കും.

2022 അവസാനത്തോടെ മുഴുവൻ വിമാനവും കൈമാറണമെന്നായിരുന്നു വ്യവസ്ഥ. കോവിഡ് പ്രതിസന്ധികാരണം ഇത് സാധ്യമല്ലെന്ന് കമ്പനി അറിയിച്ചു. മുഴുവൻ യൂറോഫൈറ്ററും എത്തുന്നതോടെ രാജ്യത്തിന്റെ വ്യോമ ശക്തി കരുത്താർജിക്കും. കുവൈത്തി സൈനികർക്ക് അഹ്ദ് അൽ ജാബിർ വ്യോമ അക്കാദമിയിൽ യൂറോഫൈറ്റർ വിമാനം പറത്തുന്നതിനാവശ്യമായ പരിശീലനം നൽകിയിരുന്നു. ഇറ്റാലിയൻ വ്യോമസേനയിലെ മുതിർന്ന ഉദ്യോഗസ്ഥരെയാണ് ഇതിനുവേണ്ടി ഉപയോഗപ്പെടുത്തിയത്.

Tags:    
News Summary - Two Eurofighter aircraft will arrive in Kuwait by mid-March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.