Posted On
date_range Updated On
date_range വാഹനാപകടത്തിൽ രണ്ടു മരണം
കുവൈത്ത് സിറ്റി: കിങ് ഫഹദ് റോഡിൽ രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. നാലുചക്ര വാഹനവും സിമന്റ് മിക്സർ ട്രക്കുമാണ് കൂട്ടിയിടിച്ചത്. വെള്ളിയാഴ്ച പുലർച്ചയാണ് അപകടമുണ്ടായതായി റിപ്പോർട്ട് ലഭിച്ചതെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. ഉടൻ നുവൈസീബ് സെന്ററിൽനിന്ന് അഗ്നിശമനസേന സ്ഥലത്തെത്തി. അപകടസ്ഥലത്തുതന്നെ രണ്ടു പേരും മരിച്ചിരുന്നു. മരിച്ചവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.