അ​ഹ്‌​മ​ദി​യി​ൽ മ​ദ്യ​വു​മാ​യി ര​ണ്ട് ഏ​ഷ്യ​ൻ പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: അ​ഹ്‌​മ​ദി ഗ​വ​ർ​ണ​റേ​റ്റി​ലെ ചെ​ക്ക്‌​പോ​സ്റ്റി​ലൂ​ടെ ക​ട​ത്താ​ൻ ശ്ര​മി​ച്ച 200 കു​പ്പി പ്രാ​ദേ​ശി​ക​മാ​യി നി​ർ​മി​ച്ച മ​ദ്യ​വു​മാ​യി ര​ണ്ട് ഏ​ഷ്യ​ൻ പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ.

പൊ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ പൊ​ലീ​സ് വാ​ഹ​നം നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ഇ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ൻ ത​ന്നെ ഇ​വ​രെ പി​ടി​കൂ​ടി.

ഇ​വ​രു​ടെ വാ​ഹ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ൻ​സീ​റ്റു​ക​ളി​ലും കാ​റി​ന്റെ ട്ര​ങ്കി​ലു​മാ​യി ബാ​ഗു​ക​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ 200 കു​പ്പി പ്രാ​ദേ​ശി​ക​മാ​യി നി​ർ​മി​ച്ച മ​ദ്യം ക​ണ്ടെ​ത്തി.

പ്രാ​ഥ​മി​ക ചോ​ദ്യം ചെ​യ്യ​ലി​ൽ, പ്ര​തി​ക​ൾ മ​ദ്യം നി​ർ​മ്മി​ക്കു​ക​യും കു​പ്പി​ക​ളി​ലാ​ക്കി ഡെ​ലി​വ​റി സ​ർ​വി​സ് വ​ഴി വി​ത​ര​ണം ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു എ​ന്നും സ​മ്മ​തി​ച്ചു. പ്ര​തി​ക​ളെ​യും പി​ടി​ച്ചെ​ടു​ത്ത മ​ദ്യ​വും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

Tags:    
News Summary - two asian expatriate areested with liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.