പിടിച്ചെടുത്ത ലഹരിവസ്തുക്കൾ
Posted On
date_range Updated On
date_range ലഹരി വസ്തുക്കളുമായി രണ്ടുപേർ പിടിയിൽ
കുവൈത്ത് സിറ്റി: വിവിധ പ്രദേശങ്ങളിൽ പൊതുസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന്, ലഹരിക്ക് കാരണമാകുന്ന വസ്തുക്കൾ, ഉപകരണങ്ങൾ എന്നിവ കൈവശം വെച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തു. പണം, മൊബൈൽ ഫോൺ എന്നിവയും പിടിച്ചെടുത്തു. നിയമനടപടികൾ സ്വീകരിക്കുന്നതിനായി, പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളെയും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
ലഹരി മരുന്ന് ഉപയോഗം, വിൽപന, കൈവശം വെക്കൽ എന്നിവക്കെതിരെ രാജ്യത്ത് ശക്തമായ നടപടികൾ തുടരുകയാണ്. ഒരാഴ്ചക്കിടെ ഇത്തരത്തിലുള്ള നിരവധി കേസുകൾ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.