അന്തരിച്ച കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹിനോടുള്ള ആദര സൂചകമായി കേരള നിയമസഭ മന്ദിരത്തിൽ പതാക താഴ്​ത്തിക്കെട്ടിയപ്പോൾ 

ശൈഖ്​ സബാഹിന്​ ആദരം: ഇന്ത്യയിൽ ദേശീയ പതാക താഴ്​ത്തിക്കെട്ടി

കുവൈത്ത്​ സിറ്റി: അന്തരിച്ച കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹിനോടുള്ള ആദര സൂചകമായി ഇന്ത്യയിൽ ഞായറാഴ്​ച ദുഃഖാചരണം നടത്തി.സ്ഥിരമായി ദേശീയ പതാക ഉയർത്തുന്ന കെട്ടിട സമുച്ചയങ്ങളിൽ പകുതി താഴ്​ത്തിക്കെട്ടി. ഒൗദ്യോഗിക ആഘോഷങ്ങളെല്ലാം റദ്ദാക്കിയിരുന്നു.

നിയമസഭ മന്ദിരം ഉൾപ്പെടെ കേരളത്തിലെ സർക്കാർ കാര്യാലയങ്ങളിലും ദേശീയപതാക താഴ്​ത്തിക്കെട്ടി.കുവൈത്തിലെ ഇന്ത്യൻ എംബസിയും ദേശീയ ദുഃഖാചരണത്തി​െൻറ ഭാഗമായി പതാക താഴ്​ത്തി. ഇന്ത്യയു​മായി ഉൗഷ്​മള ബന്ധം കാത്തുസൂക്ഷിച്ചിരുന്ന ഭരണാധികാരിയെന്ന നിലയിലും കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹമായ ഇന്ത്യക്കാർക്ക്​ നൽകിയ ഉത്തമമായ പരിഗണന വെച്ചുമാണ്​ ദേശീയ ദുഃഖാചരണത്തിന്​ ഇന്ത്യൻ ഭരണകൂടം തീരുമാനിച്ചത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.