Posted On
date_range Updated On
date_range ആറു വിമാനങ്ങളിൽ 1268 വിദേശികൾ തിരിച്ചുപോയി
കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് വെള്ളിയാഴ്ച ആറ് വിമാനങ്ങളിലായി 1268 വിദേശികൾ തിരിച്ചുപോയി. ഡൽഹി, ദോഹ, കൈറോ, ധാക്ക എന്നിവിടങ്ങളിലേക്കാണ് വിമാന സർവിസ് നടത്തിയത്. കൈറോയിലേക്ക് രണ്ട് എയർ കൈറോ, ഒരു ഇൗജിപ്ത് എയർ എന്നിങ്ങനെ മൂന്ന് വിമാനങ്ങൾ ഉണ്ടായിരുന്നു. ആകെ 598 യാത്രക്കാരുണ്ടായി. വന്ദേ ഭാരതിെൻറ ഭാഗമായുള്ള വിമാനമാണ് 180 യാത്രക്കാരുമായി ഡൽഹിയിലേക്ക് പറന്നത്. ദോഹയിലേക്ക് 200 പേരും ധാക്കയിലേക്ക് 290 പേരുമാണ് യാത്രയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.