കുവൈത്ത് സിറ്റി: യാത്രക്കാർക്ക് വിവിധ സേവനങ്ങൾ നൽകുന്ന ട്രാവൽ ക്ലിനിക്കുകളുടെ ജോലി സമയം നീട്ടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആവശ്യമായ പ്രതിരോധ പരിപാലനം നൽകുന്നതിനും പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
ജനങ്ങൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാനുള്ള കഴിവിന് ഇത് സഹായകരമാകും. പൊതുജനാരോഗ്യ വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ട്രാവലർ ക്ലിനിക്കുകൾ യാത്രക്കുമുമ്പ് ആവശ്യമായ പരിശോധനകളും ഉപദേശങ്ങളും നൽകുന്ന പ്രത്യേക മെഡിക്കൽ കേന്ദ്രങ്ങളാണ്.
വിവിധ രാജ്യങ്ങളിൽ വ്യാപകമായ രോഗങ്ങളെക്കുറിച്ചുള്ള അവബോധം, ആവശ്യമായ വാക്സിനേഷനുകൾക്ക് ശിപാർശകൾ, പ്രതിരോധ പരിശോധനകൾ, മെഡിക്കൽ മാർഗനിർദേശങ്ങൾ എന്നിവ ഇവയുടെ സേവനങ്ങളിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.